Login to make your Collection, Create Playlists and Favourite Songs

Login / Register
കുംഭത്തിൽ കൊടിയേറുന്ന മണ്ണാർക്കാട് പൂരത്തെ ഭാസ്കരൻ മാഷ് ധനുവിൽ തന്നെ കൊടിയേറ്റിയത് എന്തിനാണ്?
കുംഭത്തിൽ കൊടിയേറുന്ന മണ്ണാർക്കാട് പൂരത്തെ ഭാസ്കരൻ മാഷ് ധനുവിൽ തന്നെ കൊടിയേറ്റിയത് എന്തിനാണ്?

കുംഭത്തിൽ കൊടിയേറുന്ന മണ്ണാർക്കാട് പൂരത്തെ ഭാസ്കരൻ മാഷ് ധനുവിൽ തന്നെ കൊടിയേറ്റിയത് എന്തിനാണ്?

00:12:40
Report
“ മാർകഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം...” എന്ന പാട്ടിനെ കുറിച്ച് എനിക്കുണ്ടായ ഒരു സംശയം പങ്കു വയ്ക്കട്ടെ. മാർകഴി എന്നാൽ തമിഴ് മാസമാണ്. നമ്മുടെ ധനു മാസം. അതായത് ഡിസംബർ പകുതി മുതൽ ജനുവരി പകുതി വരെ. എന്നാൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അരകുറിശ്ശിയിലുള്ള ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ മണ്ണാർക്കാട് പൂരം നടക്കുന്നത് കുംഭ മാസത്തിലാണ്. ഇവിടെയെന്നല്ല കേരളത്തിലെ ഒട്ടുമിക്ക ഭഗവതി ക്ഷേത്രങ്ങളിലും പൂരവും ഉത്സവവും ഒക്കെ കൊടിയേറുന്നത് കുംഭം മീനം മാസങ്ങളിലാണ്. ചിലത് മേടമാസത്തിലും ഉണ്ടാവും. അപ്പോൾ മാർകഴി എന്ന് തമിഴിൽ പറയുന്ന ധനുമാസത്തിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം കൊടിയേറുന്നത് എങ്ങനെ? കൃതഹസ്തനായ ഭാസ്ക്കരൻ മാഷിന് തെറ്റു പറ്റിയതാണോ?

കുംഭത്തിൽ കൊടിയേറുന്ന മണ്ണാർക്കാട് പൂരത്തെ ഭാസ്കരൻ മാഷ് ധനുവിൽ തന്നെ കൊടിയേറ്റിയത് എന്തിനാണ്?

View more comments
View All Notifications